---
title: "പാനൂരിലെ ബി.ഡി.ജെ.എസ് നേതാവ് ചിത്രൻ കണ്ടോത്തിന്റെ രണ്ടാം ചരമവാർഷികം  നാളെ ; 8 മണിക്ക് പുഷ്പാർച്ചന, വൈകീട്ട് 3 ന് അനുസ്മരണ സമ്മേളനം"
english_title: "BDJS Leader Chithran Kandoth Second Death Anniversary Tomorrow Floral Tribute Memorial Meeting At Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381830/ bdjs-leader-chithran-kandoth-second-death-anniversary-panoor-memorial-meeting"
published_at: "2026-09-09T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa1259d371b1_kannur-dharmashala-woman-attacked-marriage-proposal-withdrawn-bite-injury-case.jpg"
keywords: []
---

# പാനൂരിലെ ബി.ഡി.ജെ.എസ് നേതാവ് ചിത്രൻ കണ്ടോത്തിന്റെ രണ്ടാം ചരമവാർഷികം  നാളെ ; 8 മണിക്ക് പുഷ്പാർച്ചന, വൈകീട്ട് 3 ന് അനുസ്മരണ സമ്മേളനം

> **Lead Summary:** പാനൂർ: പാനൂരിലെ ബി.ഡി ജെ. എസ് നേതാവായിരുന്ന ചിത്രൻ കണ്ടോത്തിന്റെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച വിവിധ പരിപാടികൾ നടക്കും. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും വൈകീട്ട് സർവകക്ഷി അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

## Article Content

പാനൂർ: പാനൂരിലെ ബി.ഡി ജെ. എസ് നേതാവായിരുന്ന ചിത്രൻ കണ്ടോത്തിന്റെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച വിവിധ പരിപാടികൾ നടക്കും. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും വൈകീട്ട് സർവകക്ഷി അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

എസ്എൻഡിപി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ ട്രഷററും ബിഡിജെഎസ് മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന ചിത്രൻ കണ്ടോത്തിന്റെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായാണ് പരിപാടികൾ.നാളെ രാവിലെ എട്ട് മണിക്ക് പുഷ്പാർച്ചന നടക്കും.തുടർന്ന് വൈകിട്ട് മൂന്ന് മണിക്ക് സർവകക്ഷി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.

പി.കെ. പ്രവീൺ എംഎൽഎ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.അരയാക്കണ്ടി സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തും.ചിത്രൻ കണ്ടോത്തിന്റെ പൊതുപ്രവർത്തനവും സാമൂഹിക ഇടപെടലുകളും അനുസ്മരിക്കുന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ ബി. ബിമൽ, സി.കെ. വത്സരാജ്, ടി.കെ. ബിന്ദു, പവിത്രൻ വള്ളങ്ങാട് എന്നിവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381830/ bdjs-leader-chithran-kandoth-second-death-anniversary-panoor-memorial-meeting)